//നല്ല മനസിനു നന്ദി ! ജയ സൂര്യ നല്ലവനാണ്‌..

നല്ല മനസിനു നന്ദി ! ജയ സൂര്യ നല്ലവനാണ്‌..

മമ്മുക്ക അവനേ അനിയാ എന്ന് വിളിച്ച് സ്വന്തം നെഞ്ചിലേക്ക് ചേർത്തുവയ്ച്ചു..മഞ്ജു വാര്യർ അവനേ ഓർത്ത് കണ്ണീരൊഴുക്കി..ഇതാ ജയ സൂര്യ അവനായി. അവന്റെ കുടുംബത്തിനായി രംഗത്ത്.കഴിഞ്ഞ ദിവസം നടന്ന വനിത ഫിലിം അവാര്‍ഡ്‌സ് 2018 ല്‍ സ്‌പെഷ്യല്‍ പെര്‍ഫോമന്‍സിനുള്ള അവാര്‍ഡ് നേടിയ ജയസൂര്യ അവാര്‍ഡ് തുക മധുവിന്റെ കുടുംബത്തിനും ആര്‍സിസിക്കു സമര്‍പ്പിച്ചു. ഭാര്യയായ സരിതയെയും ചേര്‍ത്ത് നിര്‍ത്തിയാണ് താരം ഇത് പ്രഖ്യാപിച്ചത്. എന്റെ കോസ്റ്റ്യൂം മാത്രമല്ല, ജീവിതവും ഇവളാണ് ഡിസൈന്‍ ചെയ്യുന്നത്. ഭാര്യ സരിതയെ ചേര്‍ത്തു നിര്‍ത്തി സ്‌പെഷ്യല്‍ പെര്‍ഫോര്‍മന്‍സ് അവാര്‍ഡ് ഏറ്റുവാങ്ങി ജയസൂര്യ പറഞ്ഞു. പിന്നാലെ എത്തി അടുത്ത പ്രഖ്യാപനം.

അവാര്‍ഡു തുക തിരുവനന്തപുരം റീജിണല്‍ കാന്‍സര്‍ സെന്ററിനും അട്ടപ്പടിയിലെ മധുവിന്റെ കുടുംബത്തിനുമായി കൈമാറുകയാണെന്നും ജയസൂര്യ പ്രഖ്യാപിച്ചപ്പോള്‍ കയ്യടികള്‍ തിരമാലകളായി ഉയര്‍ന്നു. അവാര്‍ഡ് ഏറ്റുവാങ്ങാന്‍ എത്തിയ ജയസൂര്യ ഭാര്യ സരിതയെ അപ്രതീക്ഷിതമായി വേദിയിലേക്ക് ക്ഷണിക്കുകയായിരുന്നു.

ഈ സംഭവത്തിൽ കേരള മനസാക്ഷിയേ സ്വാധീനിച്ചത് മമ്മുട്ടിയുടെ ആ വലിയ വാക്കുകൾ ആയിരുന്നു. അര ലക്ഷം പേർ ആ വാക്കുകൾ അദ്ദേഹത്തിന്റെ പേജിൽ നിന്നും സ്വന്തം പേജിലേക്ക് ഷേർ ചെയ്തു…മാത്രമല്ല മുൻ നിര താരങ്ങൾ അവർക്കാവുന്ന ചില സഹായങ്ങൾ വാർത്തയാക്കാതെ നല്കാനും തയ്യാരായതായി അറിയുന്നു. എന്തായാലും താരങ്ങൾക്ക് ജന മനസാക്ഷിയേ ഒന്നിപ്പിക്കാനും നല്ല വഴിയേ ചിന്തിപ്പിക്കാനും വലിയ കഴിവാണുള്ളത് എന്ന് തെളിയുന്നു.രാ ഷ്ട്രീയക്കാർക്കും, മതങ്ങൾക്കും, സാഹിത്യകാരന്മാർക്കും ഒന്നും ആവാത്ത കാര്യങ്ങൾ താരങ്ങൾ പ്രചരിപ്പിക്കുമ്പോൾ..അത് ജനം ഏറ്റെടുക്കുമ്പോൾ നന്മയുടെ വലിയ ആല്മരങ്ങൾക്ക് നമുക്കും കൈയ്യടി നല്കാം..വാർത്ത ഇഷ്ടപെട്ടാൽ ചേർ ചെയ്യൂ..പേജ് ലൈക്ക് ചെയ്യാൻ മറക്കല്ലേ