//സച്ചിൻ ഇംഗ്ലണ്ടിനൊപ്പം!

സച്ചിൻ ഇംഗ്ലണ്ടിനൊപ്പം!

മോസ്കോ : റഷ‍്യയിൽ നടക്കുന്ന ഫിഫ ലോകകപ്പിന്‍റെ 21ാം എഡിഷനിൽ ഇന്ത‍്യ ഇല്ലെങ്കിലും മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കർ ഫുട്ബോൾ ജ്വരത്തിലാണ്. ഇക്കുറി സച്ചിൻ ഇംഗ്ളണ്ടിനൊപ്പമാണ്. തന്‍റെ ട്വിറ്റർ അക്കൗണ്ടിലാണ് സച്ചിൻ തന്‍റെ ഇഷ്ടടീം ആരെന്ന് വെളിപ്പെടുത്തിയത്. 'കമോൺ ഇംഗ്ലണ്ട്' എന്നാണ് സച്ചിൻ തന്‍റെ ട്വീറ്റിന് നൽകിയ തലക്കെട്ട്. അതിനൊപ്പം ഒരു വീഡിയോയും സച്ചിൻ ഷെയർ ചെയ്തിട്ടുണ്ട്. 'കൂട്ടുകാരേ, ഇക്കുറി ഞാൻ ഫുട്ബോളിൽ ഇംഗ്ലണ്ടിനൊപ്പമാണ്…. കമോൺ ഇംഗ്ലണ്ട്' എന്നാണ് വീഡിയോയിൽ സച്ചിൻ പറഞ്ഞത്. അതിന് ശേഷം ക‍്യാമറയ്ക്ക് നേരെ പന്ത് തട്ടുകയാണ് ലിറ്റിൽ മാസ്റ്റർ.

Come on England!! #FIFA18@JamosFoundation pic.twitter.com/S9PZ9EWQHk

— Sachin Tendulkar (@sachin_rt) July 11, 2018