//ചരിത്ര ഫൈനലിൽ ഇടം നേടാൻ‌ ഇംഗ്ലണ്ടും ക്രൊയേഷ്യയും (0-0) Live Updates…

ചരിത്ര ഫൈനലിൽ ഇടം നേടാൻ‌ ഇംഗ്ലണ്ടും ക്രൊയേഷ്യയും (0-0) Live Updates…

മോ​സ്കോ: ലോ​ക​ക​പ്പി​ൽ ഇ​ന്ന് ര​ണ്ടാം സെ​മി ഫൈ​ന​ൽ. യൂ​റോ​പ്യ​ൻ വ​മ്പ​ന്മാ​രാ​യ ഇം​ഗ്ല​ണ്ടും റ​ഷ്യ​യി​ലെ അ​ട്ടി​മ​റി വീ​ര​ന്മാ​രാ​യി ക​ത്തി​ക്ക​യ​റി​യ ക്രൊ​യേ​ഷ്യ​യും ഏ​റ്റു​മു​ട്ടും. 1966 ൽ ​ജേ​താ​ക്ക​ളാ​യ ഇം​ഗ്ല​ണ്ടി​ന് പി​ന്നീ​ടു​ള്ള നാ​ളു​ക​ളി​ൽ ആ ​മി​ക​വ് ആ​വ​ർ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. 1990 ൽ ​സെ​മി​യി​ലെ​ത്തി​യ​താ​ണ് ഒ​ടു​വി​ല​ത്തെ മി​ക​ച്ച നേ​ട്ടം. ഏ​റ്റ​വും സ്ഥി​ര​ത​യു​ള്ള ടീ​മു​മാ​യി ഇ​ക്കു​റി സെ​മി​യി​ൽ ഇ​ടം​പി​ടി​ച്ചി​രി​ക്കു​ന്ന ഇം​ഗ്ല​ണ്ട് കി​രീ​ട​ത്തി​ൽ കു​റ​ഞ്ഞൊ​ന്നും പ്ര​തീ​ക്ഷി​ക്കു​ന്നി​ല്ല. മ​റു​വ​ശ​ത്ത് ക്രൊ​യേ​ഷ്യ​യ്ക്ക് ഇ​ത് സ്വ​പ്ന​തു​ല്യ​മാ​യ നേ​ട്ട​മാ​ണ്. 1998 ലോ​ക​ക​പ്പി​ൽ മൂ​ന്നാം സ്ഥാ​ന​ത്ത് എ​ത്തി​യ​താ​ണ് അ​വ​രു​ടെ പെ​രു​മ. റ​ഷ്യ​യി​ൽ വ​മ്പ​ന്മാ​രെ പോ​ലും നാ​ട്ടി​ലേ​ക്ക് മ​ട​ക്കി​യ​യ​ച്ച ക്രൊ​യേ​ഷ്യ ഇം​ഗ്ല​ണ്ടി​ന് വ​ലി​യ വെ​ല്ലു​വി​ളി​യാ​കു​മെ​ന്ന് ഉ​റ​പ്പ്.

കൊ​തി​യോ​ടെ ഇം​ഗ്ല​ണ്ട്

ഏ​റ്റ​വും മി​ക​ച്ച ടീ​മു​ക​ളു​മാ​യി ലോ​ക​ക​പ്പി​ന് എ​ത്താ​റു​ണ്ടെ​ങ്കി​ലും ക​ഴി​ഞ്ഞ അ​ഞ്ച് പ​തി​റ്റാ​ണ്ടാ​യി ലോ​ക​കി​രീ​ട​മെ​ന്ന​ത് കി​ട്ടാ​ക്ക​നി​യാ​ണ്. വി​ഖ്യാ​ത താ​ര​ങ്ങ​ളാ​യ ഗ്യാ​രി ലി​നേ​ക്ക​ർ, മൈ​ക്ക​ൽ ഓ​വ​ൻ, അ​ല​ൻ ഷി​യ​റ​ർ, ഡേ​വി​ഡ് ബെ​ക്കാം, വെ​യ്ൻ റൂ​ണി തു​ട​ങ്ങി​യ​വ​ർ​ക്ക് സാ​ധി​ക്കാ​ത്ത നേ​ട്ടം എ​ത്തി​പ്പി​ടി​ക്കാ​ൻ ക​ളം തൊ​ടു​ക​യാ​ണ് ഹാ​രി കെ​യ്ൻ എ​ന്ന നാ​യ​ക​ൻ. പ്രാ​​ഥ​​മി​​ക ഘ​​ട്ട​​ത്തി​​ൽ ഗോ​​ൾ വ​​ർ​​ഷി​​ച്ച ടീ​​മാ​​ണ് ഇം​​ഗ്ല​​ണ്ട്. ടു​​ണി​​ഷ്യ​​യെ ഒ​​ന്നി​​നെ​​തി​​രേ ര​​ണ്ടു ഗോ​​ളി​​ന് മ​​റി​​ക​​ട​​ന്ന് ക​​ളി​​യാ​​രം​​ഭി​​ച്ച ത്രീ ​​ല​​യ​​ൺ​​സ് പ​നാ​മ​യു​ടെ വ​​ല​​യി​​ൽ ആ​​റു ഗോ​​ളു​​ക​​ൾ അ​​ടി​​ച്ചു​​ക​​യ​​റ്റി. അ​​വ​​സാ​​ന ഗ്രൂ​​പ്പ് മ​​ത്സ​​ര​​ത്തി​​ൽ ബെ​​ൽ​​ജി​​യ​​ത്തോ​​ട് തോ​​റ്റെ​​ങ്കി​​ലും ഗ്രൂ​​പ്പ് ജി​​യി​​ലെ ര​​ണ്ടാം സ്ഥാ​​ന​​ത്തോ​​ടെ നോ​​ക്കൗ​​ട്ടി​​ലേ​​ക്ക്. തു​ട​ർ​ന്നാ​ണ് ഇം​​ഗ്ല​​ണ്ട് ശ​​രി​​ക്കു​​ള്ള പ​​രീ​​ക്ഷ​​ണം നേ​​രി​​ട്ട​​ത്. പ്രീ ​​ക്വാ​​ർ​​ട്ട​​റി​​ൽ കൊ​​ളം​​ബി​​യ​​യെ തോ​​ൽ​​പ്പി​​ക്കാ​​ൻ പെ​​ന​​ൽ​​റ്റി ഷൂ​​ട്ടൗ​​ട്ട് വേ​​ണ്ടി​​വ​​ന്നു. ഗോ​​ളി ജോ​​ർ​​ദാ​​ൻ പി​​ക്ഫോ​​ർ​​ഡ് മാ​റ്റ​റി​യി​ച്ച​പ്പോ​ൾ ഇം​​ഗ്ല​​ണ്ട് വ​​ലി​​യൊ​​രു പേ​രു​ദോ​ഷം മാ​​റ്റി​​യെ​​ടു​​ത്തു. ലോ​​ക​​ക​​പ്പി​​ൽ ആ​​ദ്യ​​മാ​​യി പെ​​ന​​ൽ​​റ്റി ഷൂ​​ട്ടൗ​​ട്ട് ദു​​ര​​ന്ത​​ത്തെ അ​​വ​​ർ മ​റി​ക​ട​ന്നു.

ക്വാ​​ർ​​ട്ട​​റി​​ൽ സ്വീ​​ഡ​​നു​​മേ​​ൽ ഏ​​ക​​പ​​ക്ഷീ​​യ​​മാ​​യ ര​​ണ്ടു ഗോ​​ളു​​ക​​ളു​​ടെ ഏ​​റെ​​ക്കു​​റെ അ​​നാ​​യാ​​സ​​മാ​​യ ജ​​യ​​വും ഇം​​ഗ്ല​​ണ്ട് സ്വ​​ന്ത​​മാ​​ക്കി. ആ​​റു ഗോ​​ളു​​മാ​​യി ഗോ​​ൾ​​ഡ​​ൻ ബൂ​​ട്ടി​​ലേ​​ക്കു നീ​​ങ്ങു​​ന്ന ഹാ​​രി കെ​​യ്നി​​ന്‍റെ സ്കോ​​റി​​ങ് പാ​ട​വ​ത്തി​ൽ ഇം​​ഗ്ല​​ണ്ട് നോ​​ട്ട​​മി​​ടു​​ന്നു. സെ​​റ്റ് പീ​​സു​​ക​​ളി​​ലെ ആ​​ധി​​പ​​ത്യ​​വും ഇം​​ഗ്ല​​ണ്ടി​​ന് തു​​ണ​​യാ​​കും. വ​​ല കാ​​ക്കു​​ന്ന ജോ​​ർ​​ദാ​​ൻ പി​​ക്ഫോ​​ർ​​ഡി​​ന്‍റെ ഊ​​ർ​​ജ​​സ്വ​​ല​​ത​​യും ആ​​ത്മ​​വി​​ശ്വാ​​സ​​വും ജാ​​ഗ്ര​​ത​​യും ഇം​​ഗ്ല​​ണ്ടി​​ന് മു​​ൻ​​തൂ​​ക്കം ന​​ൽ​​കു​​ന്നു.

ര​ണ്ടും ക​ൽ​പ്പി​ച്ച് ക്രൊ​യേ​ഷ്യ

ര​ണ്ട് ലോ​കോ​ത്ത​ര ക്ല​ബ്ബു​ക​ളി​ലെ മി​ക​ച്ച പ്ലേ​മേ​ക്ക​ർ​മാ​ർ ഒ​രു​മി​ച്ച് ഒ​രു ടീ​മി​ൽ അ​വ​ത​രി​ച്ച​പ്പോ​ൾ ച​രി​ത്രം കൈ​പ്പി​ടി​യി​ലൊ​തു​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ക്രൊ​യേ​ഷ്യ. മി​​ഡ്ഫീ​​ൽ​​ഡി​​ൽ ഇ​​വാ​​ൻ റാ​​ക്കി​​റ്റി​​ച്ച്- ലൂ​​ക്ക മോ​​ഡ്രി​​ച്ച് സ​​ഖ്യ​​ത്തി​​ന്‍റെ ധാ​​ര​​ണ​​യാ​​ണ് ക്രൊ​​യേ​​ഷ്യ​​യു​​ടെ തു​ടി​പ്പ്. ഗോ​ള​ടി​ക്കു​ന്ന​തി​നൊ​പ്പം ഗോ​ളൊ​രു​ക്കു​ന്ന​തി​ലും ഈ ​ബാ​ഴ്സ- റ​യ​ൽ താ​ര​ങ്ങ​ൾ മി​ക​വ് കാ​ട്ടു​ന്നു.

റ​​ഷ്യ​​യി​​ലെ ക​​റു​​ത്ത കു​​തി​​ര​​ക​​ൾ എ​​ന്ന വി​​ശേ​​ഷ​​ണ​​ത്തി​​ന് തി​​ക​​ച്ചും അ​​ർ​​ഹ​രാ​ണ് ക്രൊ​യേ​ഷ്യ. ഗ്രൂ​​പ്പ് ഡി​​യി​​ൽ ലാ​​റ്റി​​ൻ അ​​മെ​​രി​​ക്ക​​ൻ പ്ര​​താ​പി​ക​ളാ​യ അ​​ർ​​ജ​​ന്‍റീ​​ന​​യെ അ​​ട്ടി​​മ​​റി​​ച്ച് അ​​ത്ഭു​​തം സൃ​​ഷ്ടി​​ച്ചു. നൈ​​ജീ​​രി​​യ​​യും ഐ​​സ്‌​​ല​​ൻ​​ഡും കൂ​​ടി ക്രൊ​​യേ​​ഷ്യ​​യെ ന​മി​ച്ച​പ്പോ​ൾ ഒ​​മ്പ​​ത് പോ​​യി​​ന്‍റ‌ു​​മാ​​യി ഗ്രൂ​​പ്പ് ചാം​​പ്യ​​ന്മാ​​രെ​​ന്ന പെ​​രു​​മ​​യോ​​ടെ പ്ര​​യാ​​ണം തു​​ട​​ർ​​ന്നു. പ​​ക്ഷേ, പി​​ന്നീ​​ട​​ങ്ങോ​​ട്ട് ക​​ഠി​​ന മ​ത്സ​ര​ങ്ങ​ളെ അ​​ഭി​​മു​​ഖീ​​ക​​രി​​ച്ചു. പ്രീ ​​ക്വാ​​ർ​​ട്ട​​റി​​ൽ ഡെ​​ൻ​​മാ​​ർ​​ക്കി​​നേ​​യും ക്വാ​​ർ​​ട്ട​​റി​​ൽ റ​​ഷ്യ​​യേ​​യും താ​​ണ്ടാ​​ൻ പെ​​ന​​ൽ​​റ്റി ഷൂ​​ട്ടൗ​​ട്ടു​​ക​​ൾ വേ​​ണ്ടി​​വ​​ന്നു. ര​​ണ്ടു വ​​ട്ട​​വും ഗോ​​ളി ഡാ​​നി​​യേ​​ൽ സു​​ബാ​​സി​​ച്ച് ക്രൊ​​യേ​​ഷ്യ​​യെ താ​​ങ്ങി​​നി​​ർ​​ത്തി. സു​​ബാ​​സി​​ച്ചി​​ന്‍റെ പി​ഴ​യ്ക്കാ​ത്ത ഗോ​​ൾ കീ​​പ്പി​​ങ്ങും ക്രൊ​​യേ​​ഷ്യ​​യു​​ടെ ആ​വ​​നാ​​ഴി​​യി​​ലെ മൂ​​ർ​​ച്ച​​യു​​ള്ള അ​സ്ത്ര​ങ്ങ​ളി​ൽ​പ്പെ​ടു​ന്നു.

മത്സരത്തിന്‍റെ തത്സമയ വിവരണത്തിനും ലോകകപ്പ് വിശേഷങ്ങൾക്കും ഇവിടെ ക്ലിക്ക് ചെയ്യുക