//കൊടും ചൂടിലും അയയാത്ത ഉത്തരവ്; തൊഴിലാളികൾ പ്രതിഷേധിച്ചത് പെണ്‍ വസ്ത്രമണിഞ്ഞ്!

കൊടും ചൂടിലും അയയാത്ത ഉത്തരവ്; തൊഴിലാളികൾ പ്രതിഷേധിച്ചത് പെണ്‍ വസ്ത്രമണിഞ്ഞ്!

ലണ്ടന്‍:കൊടുംചൂടാണ്. പക്ഷെ, ജീന്‍സ് പാന്‍റ് ധരിച്ചേ ജോലി ചെയ്യാവൂ. ലേബര്‍ വകുപ്പിന്‍റെ ഈ ഉത്തരവ് കേട്ട് ഞെട്ടിയ ബ്രിട്ടനിലെ ഹോളോ ബ്രിക്‌സ് തൊഴിലാളികള്‍ പ്രതിഷേധിച്ചത് വളരെ വ്യത്യസ്തമായ രീതിയിലാണ്. സ്ത്രീകളുടെ ഗൗണ്‍, മിനി സ്‌കര്‍ട്ട്, ഷോട്സ് എന്നിവയൊക്കെ ധരിച്ച് അവർ ജോലിക്ക് വരാന്‍ തുടങ്ങി. ലേബര്‍ നിയമത്തിലെ പഴുതാണ് വ‍്യത‍്യസ്തമായ രീതിയിൽ പ്രതിഷേധിക്കാൻ തൊഴിലാളികൾക്ക് അവസരമൊരുക്കിയത്.

ലിംഗഭേദമില്ലാതെ വസ്ത്രധാരണം ചെയ്യാമെന്ന നിയമമാണ് അവര്‍ക്ക് തുണയായത്. സറേയിലെ ഷെര്‍സേയില്‍ ഇന്നലെ പുരുഷ തൊഴിലാളികള്‍ പെണ്‍വസ്ത്രങ്ങള്‍ ധരിച്ചാണ് എത്തിയത്. കൂട്ടത്തിലെ സൈമണ്‍ എന്ന തൊഴിലാളി ധരിച്ചത് തന്‍റെ ഭാര്യയുടെ ഡെനിം സ്‌കര്‍ട്ട്. ഇത്തരം നിയമങ്ങളനുസരിച്ച് ഇനിയും ഇവിടെ ജോലി ചെയ്യാന്‍ കഴിയില്ല, അതിനാല്‍ വേറൊരു തൊഴില്‍ തേടി പോവുകയാണ് എന്നാണ് സൈമൺ പറയുന്നത്.