//മോഹൻലാൽ- എ.കെ ബാലൻ കൂടിക്കാഴ്ച, അമ്മയിലെ പ്രശ്നങ്ങളിൽ സർക്കാർ ഇടപെടില്ലെന്ന് മന്ത്രി

മോഹൻലാൽ- എ.കെ ബാലൻ കൂടിക്കാഴ്ച, അമ്മയിലെ പ്രശ്നങ്ങളിൽ സർക്കാർ ഇടപെടില്ലെന്ന് മന്ത്രി

തിരുവനന്തപുരം: മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്‍റ് മോഹൻലാൽ സിനിമ, സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ. ബാലനുമായി കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരത്ത് മന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച. സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യൂ.സി.സി പ്രതിനിധികളുമായി ചർച്ച നടത്തുന്നതിന്‍റെ മുന്നോടിയായാണ് മന്ത്രിയുമായുള്ള കൂടിക്കാഴ്ചയെന്നാണ് സൂചന.

അമ്മയിലെ പ്രശ്നങ്ങളിൽ സർക്കാർ ഇടപെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി മോഹൻലാലുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചു. അമ്മയിലെ വിവാദങ്ങളെ കുറിച്ച് ചർച്ച ചെയ്തെന്നും സംഘടനയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ മോഹൻലാലിന് കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.