Loading

എസ്‌.എഫ്‌.ഐ-എ.ബി.വി.പി സംഘര്‍ഷം: വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

വടകര•വടകര കോ ഓപ്പറേറ്റിവ് കോളേജില്‍ എസ്‌.എഫ്‌.ഐ-എ.ബി.വി.പി സംഘര്‍ഷം. വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. സംഭവത്തില്‍ ഏഴ് വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

കേരളത്തിലെ രാമായണമാസാചരണത്തെ ശക്തമായി എതിര്‍ത്ത സീതാംറാം യെച്ചൂരി കാളീപൂജയില്‍ പങ്കെടുത്തു…

ന്യൂഡല്‍ഹി : സിപിഎമ്മില്‍ വീണ്ടും വിവാദം കത്തിപ്പടരുന്നു.തലയില്‍ കലശകുടവുമായി കാളീപൂജയില്‍ പങ്കെടുക്കുന്ന സീതാറാം യെച്ചൂരിയുടെ ചിത്രമാണ് ഇപ്പോള്‍ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. കേരളത്തില്‍ രാമായണമാസം ആചരിയ്ക്കാന്‍ സിപിഎമ്മിന്റെ തീരുമാനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് രംഗത്ത് വന്നത് ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തന്നെയായിരുന്നു. ആ സീതാറാം യെച്ചൂരിയാണ് തലയില്‍ കലശകുടവുമായി…

പരീക്ഷകള്‍ വീണ്ടും മാറ്റിവെച്ചു

കോട്ടയം : പരീക്ഷകള്‍ വീണ്ടും മാറ്റിവെച്ചു. കനത്ത മഴയെ തുടർന്ന് മഹാത്മാഗാന്ധി സര്‍വകലാശാല ബുധനാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകളാണ് മാറ്റി വെച്ചത്. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും. Also read ; ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കെ നെയ്യാറില്‍ ചാടിയ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി; ഫോൺ കരയിൽ ഉപേക്ഷിച്ച നിലയിൽ

ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കെ നെയ്യാറില്‍ ചാടിയ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി; ഫോൺ…

നെയ്യാര്‍ ഡാം: നെയ്യാറില്‍ ചാടിയ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം രണ്ട് ദിവസങ്ങള്‍ക്ക് ശേഷം കണ്ടെത്തി. തേവന്‍കോട് വിഷ്ണു ഭവനില്‍ ശിവന്‍ കുട്ടിയുടെയും രമയുടെയും മകളായ ദിവ്യ (20) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. നെയ്യാര്‍ ഡാം മൈലക്കരയില്‍ മുകുന്ദറ പാലത്തിന് മുകളിൽ നിന്നും ചാടിയ വിദ്യാർത്ഥിയുടെ മൃതദേഹം ആര്യങ്കോട് മൂന്നാറ്റിന്‍…

ഗള്‍ഫ് രാജ്യം നവോത്ഥാനദിന അവധി പ്രഖ്യാപിച്ചു

മസ്‌കറ്റ് : ഗള്‍ഫ് രാജ്യം നവോത്ഥാനദിന അവധി പ്രഖ്യാപിച്ചു. ഒമാനിലാണ് നവോത്ഥാനദിനമായ ജൂലൈ 23ന് രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ചത്. ജൂലൈ 23നാണ് രാജ്യം നവോത്ഥാനദിനം ആഘോഷിക്കുന്നത്. ഈ വര്‍ഷവും ജൂലൈ 23ന് പൊതു അവധി ആയിരിക്കുമെന്നും പൊതുമേഖലയിലും സ്വകാര്യ മേഖലയിലും അന്നേ ദിവസം അവധിയായിരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.…

യു.എ.ഇയിലെ വിമാന യാത്രക്കാർക്കായി പ്രത്യേക വാട്സാപ്പ് സേവനമൊരുക്കി വിമാനക്കമ്പനി

അബുദാബി: വിമാനയാത്രക്കാർക്കായി പ്രത്യേക വാട്സാപ്പ് സേവനമൊരുക്കി പ്രമുഖ വിമാനകമ്പനിയായ എത്തിഹാദ് എയർവെയ്‌സ്. തങ്ങളുടെ പ്രീമിയം യാത്രക്കാർക്കായാണ് ഈ സൗകര്യം എത്തിഹാദ് ഒരുക്കിയിരിക്കുന്നത്. അബുദാബി അന്തരാഷ്ട്ര വിമാനത്താവളത്തിൽ എത്തിക്കഴിഞ്ഞാൽ യാത്രക്കാർക്ക് ഈ സേവനം ലഭ്യമാകും. എയർവേയ്‌സിന്റെ ഏജന്റുമാരുമായി വാട്സാപ്പിലൂടെ സന്ദേശം അയക്കുന്നത് വഴി ബന്ധപ്പെടാനും വിമാനത്തിന്റെ കാര്യങ്ങൾ സ്വകാര്യമായും വേഗത്തിലും…

Loading

രാജ്യത്ത് ആദ്യമായി 5ജി അവതരിപ്പിക്കാന്‍ ബിഎസ്എന്‍എല്‍

ന്യൂഡല്‍ഹി : രാജ്യത്ത് ആദ്യമായി 5-ജി അവതരിപ്പിക്കാന്‍ ബി.എസ്.എന്‍.എല്‍ ഒരുങ്ങുന്നു. പൊതുമേഖലാ ടെലികോം കമ്പനിയായ ബി എസ് എന്‍ എല്‍ ആണ് ത്രീ ജിയില്‍ നിന്നും ഫൈവ് ജി യിലേക്ക് ചുവടു മാറ്റത്തിനായൊരുങ്ങുന്നത്. ആഗോള വ്യാപകമായി ഫൈവ് ജി അവതരിപ്പിക്കാന്‍ ഒരുങ്ങുമ്പോള്‍ ഇന്ത്യയിലും ഫൈവ് ജി നെറ്റ് വര്‍ക്ക്…

കൈവെട്ട് കേസിലെ പ്രതിക്ക് അഭിമന്യു വധത്തിൽ പങ്ക്

എറണാകുളം: അഭിമന്യുവിന്റെ കൊലയിൽ കൈവെട്ട് കേസിലെ പ്രതിക്ക് പങ്കുണ്ടെന്ന് സർക്കാർ. പതിമൂന്നാം പ്രതി മനാഫിനാണ് പങ്കുള്ളതായി സർക്കാർ പറയുന്നത്. ഹൈകോടതിയിലാണ് സർക്കാർ ഈ കാര്യം അറിയിച്ചത്. ഗൂഢാലോചനയില്‍ മനാഫിന് പങ്കുണ്ട്. പ്രവാചക നിന്ദ ആരോപിച്ചാണ് തൊടുപുഴ ന്യൂമാന്‍ കോളേജിലെ മലയാള അധ്യാപകന്‍ ടി ജെ ജോസഫിന്റെ വലതുകൈപ്പത്തി മതമൗലിക…