Loading

കാറും ബസും കൂട്ടിയിടിച്ച് അഞ്ച് മരണം

കൊച്ചി : പെരുമ്പാവൂരിൽ കാറും ബസും കൂട്ടിയിടിച്ച് അഞ്ച് മരണം. ഇടുക്കി ഏലപ്പാറ സ്വദേശികളാണ് മരിച്ചത്. വിജയൻ,ജിനീഷ് (22),കിരണ്‍(21), ഉണ്ണി(20), ജെറിൻ(22) എന്നിവരാണ് മരിച്ചത്. രണ്ടുപേർ പരിക്കേറ്റ് ചികിത്സയിലാണ്. കാറിൽ ഏഴു പേരുണ്ടായിരുന്നു. വിമാനത്താവളത്തിലേക്ക് പോയ കാറും ആന്ധ്രായിൽ നിന്ന് തീർത്ഥാടകരുമായി വന്ന ബസുമായാണ് കൂട്ടിയിടിച്ചത്. പുലർച്ചെ രണ്ട്…

കന്യാസ്‌ത്രീ മഠത്തില്‍ ഇതര സംസ്‌ഥാനക്കാരിയായ പെൺകുട്ടിയുടെ മരണം: മരണകാരണം പുറത്ത്

കല്‍പ്പറ്റ: ബീഹാര്‍ സ്വദേശിനിയായ പതിനെട്ടുകാരിയെ കന്യാസ്‌ത്രീ മഠത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്. തൂങ്ങി മരണം തന്നെയാണെന്നാണ്‌ പോസ്‌റ്റുമോര്‍ട്ടം ചെയ്‌ത ഡോക്‌ടറുടെ പ്രാഥമിക നിരീക്ഷണമെന്ന്‌ പോലീസ്‌ പറഞ്ഞു. മൃതദേഹത്തില്‍ മുറിവുകളോ ശാരീരിക പീഡനം നടന്നതിന്റെ സൂചനകളോ ഇല്ലെന്ന്‌ ഡോക്‌ടര്‍ സൂചന നല്‍കിയതായി കമ്പളക്കാട്‌…

അട്ടപ്പാടിയില്‍ വനവാസി മൂപ്പനെ ആശുപത്രിയില്‍ എത്തിച്ചത് തോളിലേറ്റി അഞ്ചുകിലോമീറ്റര്‍ നടന്ന്

അഗളി: അട്ടപ്പാടിയില്‍ വയോധികനായ രോഗിയെ ആശുപത്രിയിലെത്തിച്ചത്‌ അഞ്ചര കിലോമീറ്റര്‍ തോളില്‍ ചുമന്ന്‌. മുളങ്കമ്പിൽ തുണികെട്ടിയുണ്ടാക്കിയ താല്‍ക്കാലിക മഞ്ചലില്‍ കിടത്തി തോളിലേറ്റിയാണ് 65 വയസുകാരനായ വനവാസി മൂപ്പൻ ചിണ്ടനെ ഊരുവാസികള്‍ ആശുപത്രിയിലെത്തിച്ചത്. ചൊവ്വാഴ്‌ചയായിരുന്നു സംഭവം. നെഞ്ചുവേദനയും ശ്വാസതടസവും അനുഭവപ്പെട്ട ചിണ്ടനെ ഊരില്‍ നിന്ന്‌ അഞ്ചര കിലോമീറ്റര്‍ ചുമന്ന്‌ ചിണ്ടക്കിയിലും തുടര്‍ന്ന്‌…

വ്യോമസേനയുടെ മിഗ്-21 വിമാനം തകര്‍ന്നു വീണു : പൈലറ്റ്‌ മരിച്ചു

ഷിംല: വ്യോമസേനയുടെ മിഗ്-21 വിമാനം തകര്‍ന്നു വീണ് പൈലറ്റ് മരിച്ചു. ഹിമാചല്‍പ്രദേശിലെ കംഗ്ര ജില്ലയിലാണ് സംഭവം. സ്ക്വാഡ്രണ്‍ ലീഡര്‍ മീത്ത് കുമാറാണ് മരിച്ചത്. അപകടകാരണം എന്താണെന്ന് വ്യക്തമല്ല. പഞ്ചാബിലെ പഠാന്‍കോട്ട് വ്യോമസേന വിമാനത്താവളത്തില്‍നിന്നും പറന്നുയര്‍ന്ന വിമാനം ധര്‍മശാലയ്ക്ക് 55 കിലോമീറ്റര്‍ അകലെ തകര്‍ന്നു വീഴുകയായിരുന്നു. കഴിഞ്ഞ രണ്ടു മാസത്തിനിടെ…

അറിഞ്ഞും അറിയാതെയും നമുക്ക് കിട്ടുന്ന പലതരം ശാപങ്ങൾ ഏൽക്കാതെയിരിക്കാൻ നാം…

കരുതിക്കൂട്ടിയോ മറ്റുള്ളവരുടെ പ്രേരണയാലോ ചെയ്തു കൂട്ടുന്ന പാപകര്‍മ്മങ്ങളുടെ ഫലങ്ങള്‍ , മറ്റുള്ളവരെ ദ്രൊഹിക്കൽ , ഇതൊക്കെ ആ വേദനിക്കുന്ന മനസ്സുകളിൽ ശാപ വചനങ്ങളായി ഉരുവിടും . അത് നമുക്ക് ബാധിക്കുകയും ചെയ്യും. അതാണ് ശാപം ഏൽക്കുക എന്നതുകൊണ്ട്‌ അർത്ഥമാക്കുന്നത്.ബലമില്ലാത്തവനെ, ബലമുളളവന്‍ ആക്രമിക്കുമ്പോള്‍ (ശാരീരികമോ, മാനസികമോ) സ്വയം പ്രതികരിയ്ക്കാന്‍ കഴിയാത്ത…

മൂന്ന് വര്‍ഷത്തിനകം വയോമന്ദിരങ്ങള്‍ ആധുനികവത്ക്കരിക്കും: മന്ത്രി കെ.കെ. ശൈലജ

തിരുവനന്തപുരം: “മൂന്നു വര്‍ഷം കൊണ്ട് സംസ്ഥാനത്തെ വയോമന്ദിരങ്ങളുടെ ശോചനീയവസ്ഥ മാറ്റി ആധുനികവത്ക്കരിക്കുമെന്ന്” ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. വയോജനങ്ങള്‍ക്കെതിരെയുള്ള അവഗണനയ്‌ക്കെതിരെ സംഘടിപ്പിച്ച ബോധവത്ക്കരണ പരിപാടിയുടേയും സാമൂഹ്യനീതി വകുപ്പ് വയോജനങ്ങളുടെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിനുവേണ്ടി നടപ്പിലാക്കുന്ന ‘വയോമധുരം’ പദ്ധതിയുടേയും സംസ്ഥാനതല ഉദ്ഘാടനം വി.ജെ.ടി. ഹാളില്‍ നിര്‍വഹിച്ച്…

Loading

ദുരിതാശ്വാസം : സംസ്ഥാനത്തിന് 113 കോടി അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കുള്ള ആശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 113.19 കോടി രൂപ അനുവദിച്ചതായി റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്‍ അറിയിച്ചു. സംസ്ഥാന ദുരന്തപ്രതികരണ നിധിയില്‍ നിന്നുള്ള ഈ തുക അടിയന്തരമായി വിതരണം ചെയ്യാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്കിയതായും മന്ത്രി വ്യക്തമാക്കി. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ദേശീയ ദുരന്തപ്രതികരണ സേനയുടെ…

സി.ഇ.ടിയില്‍ ഈ തസ്തികയില്‍ ഒഴിവ്

കോളേജ് ഓഫ് എന്‍ജിനീയറിംഗ് ട്രിവാന്‍ഡ്രം, തിരുവനന്തപുരം -16 ല്‍ സിവില്‍ എന്‍ജിനീയറിംഗ് വിഭാഗത്തില്‍ ട്രേഡ്‌സ്മാന്‍ തസ്തികയില്‍ താത്കാലിക ഒഴിവുകളുണ്ട്. താത്പര്യമുള്ള ഐ.ടി.ഐ (സിവില്‍), വി.എച്ച്.എസ്.സി (സിവില്‍) സമാനയോഗ്യതയുള്ള ഉദേ്യാഗാര്‍ത്ഥികള്‍ ജൂലൈ 27ന് രാവിലെ 10ന് സിവില്‍ എന്‍ജിനീയറിഗ് വിഭാഗത്തില്‍ ബയോഡേറ്റയും വിദ്യാഭ്യാസ യോഗ്യത, വയസ്, വ്യക്തിവിവരം, പ്രവൃത്തിപരിചയം എന്നിവ…