Loading

അഭിമന്യുവിന്റെ കൊലപാതകം; 20 എസ്ഡിപിഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

കൊച്ചി: മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥിയും എസ്എഫ്‌ഐ പ്രവര്‍ത്തകനുമായ അഭിമന്യുവിന്റെ കൊലപാതക കേസില്‍ 20 എസ്ഡിപിഐ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു. ആലുവയില്‍ നിന്നും കസ്റ്റഡിയിലെടുത്ത ഇവരെ ചോദ്യം ചെയ്തു വരികയാണ്. കേസുമായി ബന്ധപ്പെട്ട മുഴുവന്‍ പ്രതികളും ഉടന്‍ പിടിയിലാകുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ പറഞ്ഞു. അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്കും…

കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാവ് വീണ്ടും പാര്‍ട്ടിയിലേക്ക്

വിജയവാഡ: കോണ്‍ഗ്രസ് വിട്ട് പോയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പാര്‍ട്ടിയിലേക്ക് മടങ്ങി എത്തുന്നു. ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയായിരുന്ന കിരണ്‍കുമാര്‍ റെഢിയാണ് വീണ്ടും കോണ്‍ഗ്രസിലേക്ക് മടങ്ങി എത്തുന്നത്. സംസ്ഥാനം വിഭജിച്ച് തെലങ്കാന രൂപീകരിച്ചതില്‍ പ്രതിഷേധിച്ചു കൊണ്ട് 2014 മാര്‍ച്ചില്‍ റെഢി രാജിവച്ച് കോണ്‍ഗ്രസ് വിടുകയായിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ…

തായ്‌ലൻഡ് ഓപ്പൺ: പി.വി.സിന്ധു ക്വാർട്ടറിൽ

ബാങ്കോക്: തായ്‌ലാന്‍ഡ് ഓപ്പണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ പി.വി.സിന്ധു ക്വാര്‍ട്ടര്‍ ഫൈനലില്‍. വനിതാ സിംഗിള്‍സില്‍ പ്രീ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഹോങ്കോങ് താരം യിപ് പു​യി യി​ന്നിനെ തോല്‍പ്പിച്ചാണ് സിന്ധു ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. സ്കോർ: 21-16, 21-14 മലേഷ്യയുടെ സോണിയ ചിയായായാണ് ക്വാർട്ടറിൽ സന്ധുവിന്റെ എതിരാളി. വെള്ളിയാഴ്ചയാണ് തായ്‌ലൻഡ് ഓപ്പൺ ക്വാർട്ടർ…

തീവ്രവാദി ആക്രമണത്തിൽ സി.ആര്‍.പി.എഫ്​ ജവാന്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: തീവ്രവാദി ആക്രമണത്തിൽ സി.ആര്‍.പി.എഫ്​ ജവാന്‍ കൊല്ലപ്പെട്ടു.ജമ്മു കശ്​മീരിലെ അനന്ത്​നാഗ്​ ജില്ലയിലാണ് ആക്രമണം നടന്നത് . ആക്രമണത്തിൽ രണ്ട്​ പേര്‍ക്ക്​ പരിക്കേറ്റു. Read also:കാറിന്റെ പെയിന്റ് ഇളകി; വിദ്യാർത്ഥികളെ രണ്ടു അധ്യാപകർ ചേർന്ന് തല്ലിച്ചതച്ചു അനന്ത്​നാഗിലെ അചബല്‍ ചൗക്കില്‍ ക്രമസമാധാന ചുമതലയുണ്ടായിരുന്ന സി.ആര്‍.പി.എഫ്​ സംഘത്തിനു നേരെ ​തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു.…

കാറിന്റെ പെയിന്റ് ഇളകി; വിദ്യാർത്ഥികളെ രണ്ടു അധ്യാപകർ ചേർന്ന് തല്ലിച്ചതച്ചു

ബൈകുന്ത്പുർ: സ്കൂളിനടുത്ത് നിർത്തിയിട്ടിരുന്ന തങ്ങളുടെ കാറിൽ ഫുട്ബോൾ കളിക്കുന്നതിനിടെ ഉരവുണ്ടാക്കി എന്ന് ആരോപിച്ച് രണ്ടു അധ്യാപകർ ചേർന്ന് മൂന്നു വിദ്യാർത്ഥികളെ ക്രൂരമായി തല്ലിച്ചതച്ചു. ഛത്തീസ്ഗണ്ഡിലെ ബൈകുന്ദ്പുർ ജവഹർ നവോദയ വിദ്യാലയയിൽ ആയിരുന്നു സംഭവം. അധ്യാപകരായ ബി.പി ഗുപ്തയും ജിയോത് കുമാറും തങ്ങളുടെ കാറിൽ ഉരവുണ്ടായത് ശ്രദ്ധിച്ചതിനെത്തുടർന്നായിരുന്നു ഈ സംഭവവികാസങ്ങൾ.…

ഒടുവില്‍ പിണറയി വിജയന് സന്ദര്‍ശനാനുമതി നല്‍കി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഒടുവില്‍ മുഖ്യമന്ത്രി പിണറായി വിജയന് സന്ദര്‍ശനാനുമതി നല്‍കി പ്രധാനമന്ത്രി. ഈ മാസം 19ന് സര്‍വ കക്ഷി സംഘത്തെ കാണാം എന്നാണ് പ്രധാനമന്ത്രിയുടെ മറുപടി. റേഷന്‍ പ്രശ്‌നം അടക്കം 19ന് ചര്‍ച്ചയാകും. പിണറായിയുമായുള്ള കൂടിക്കാഴ്ച നാല് തവണ പ്രധാനമന്ത്രി നിഷേധിച്ചത് വന്‍ ചര്‍ച്ചയ്ക്ക് വഴി വെച്ചിരുന്നു. read also:…

Loading

15 വയസ്സുകാരിയെ ബലാത്സംഗം ചെയ്തശേഷം കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയിൽ

ഭോപാല്‍: 15 വയസ്സുകാരിയെ ബലാത്സംഗം ചെയ്തശേഷം കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയിൽ. മധ്യപ്രദേശില്‍ സാത്രി ഗ്രാമത്തിലെ വനപ്രദേശത്തിലാണ്​ സംഭവം. സംഭവവുമായി ബന്ധപ്പെട്ട്​ ഹരിരാം കുശ്​വഹ (32) എന്നയാള്‍​ പിടിയിലായി. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ ഇയാൾ പീഡനത്തിന് ശേഷം കുട്ടിയുടെ തലയിൽ കല്ലുകൊണ്ട് അടിച്ച് കൊല്ലാൻ ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ കുടുംബം അയല്‍വാസികളുമായി വ്യാഴാഴ്​ച…

പുരുഷന്മാര്‍ക്ക് കഷണ്ടി വരാതിരിക്കാന്‍ ഒരു എളുപ്പ വഴി

കഷണ്ടി വന്നു കഴിഞ്ഞു പരിഹാരം തേടുന്നതിനേക്കാള്‍ കഷണ്ടി വരാതെ നോക്കുന്നതാണ് കൂടുതല്‍ നല്ലത്. കഷണ്ടി തടയാന്‍, വരാതിരിയ്ക്കാന്‍ പല വഴികളുണ്ട്. ഇവ കൃത്യമായി പാലിയ്ക്കുന്നത് ഒരു പരിധി വരെ കഷണ്ടി തടഞ്ഞു നിര്‍ത്താന്‍ സഹായിക്കും. കഷണ്ടിയ്ക്കു കാരണങ്ങള്‍ പലതുണ്ട്. ഇതില്‍ പാരമ്പര്യം പ്രധാനപ്പെട്ട ഒന്നാണ്. ഇതിനു പുറമെ സ്ട്രെസ്,…