Loading

എസ്ഡിപിഐയെ വേരോടെ പിഴുതെറിയണമെന്ന് പി.കെ.കുഞ്ഞാലികുട്ടി

ന്യൂഡല്‍ഹി: എസ്ഡിപിഐയെ വേരോടെ പിഴുതു കളയേണ്ട സമയം കഴിഞ്ഞെന്ന് പി.കെ.കുഞ്ഞാലികുട്ടി. പാല് കൊടുത്ത കൈക്ക് കടിച്ചപ്പോഴാണ് സി.പി.എമ്മിന് എസ്.ഡി.പി.ഐയെ തിരിച്ചറിയാന്‍ കഴിഞ്ഞത്. പത്രസമ്മേളനം നടത്തിയും മറ്റും സി.പി.എം എസ്.ഡി.പി.ഐക്കെതിരേ പ്രസ്താവന നടത്തുന്നുണ്ടെങ്കിലും പലയിടങ്ങളിലും ഇപ്പോഴും സഖ്യം തുടരുന്നുണ്ട്. സംഘപരിവാറിനെ എതിര്‍ക്കുന്നതു പോലെ എസ്.ഡി.പി.ഐയെയും ഒരുമിച്ചുചേര്‍ന്ന് എതിര്‍ക്കണം. മുസ്ലിം ലീഗാണ്…

ചെന്നൈ കൂട്ടബലാല്‍സംഗത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് ; കുട്ടിയുടെ ശരീരത്തിൽ…

ചെന്നൈ: ബധിരയായ പെണ്‍കുട്ടിയെ 22 പേര്‍ ചേര്‍ന്ന് പീഡിപ്പിച്ച സംഭവത്തില്‍ വിവാദം കത്തുന്നു. കുറ്റം ആരോപിക്കപ്പെട്ടവരെ അഭിഭാഷകര്‍ കോടതിയില്‍ വച്ച്‌ തല്ലിച്ചതച്ചു. 17 പേരെയാണ് കേസുമായി ബന്ധപ്പെട്ടത്. ഇവര്‍ക്കാണ് മര്‍ദനമേറ്റത്. കോടതി വളപ്പില്‍ അമ്പതിലധികം വരുന്ന അഭിഭാഷകരാണ് ഇവരെ മര്‍ദിച്ചത്. ക്രൂരമായ പീഡനത്തിന് ഈ പെണ്‍കുട്ടി വിധേയായത്. മയക്കുമരുന്ന്…

ജഡ്​ജിമാരുടെ വിരമിക്കല്‍ പ്രായം കേന്ദ്രസര്‍ക്കാര്‍ ഉയർത്തുന്നു

ന്യൂഡല്‍ഹി: ജഡ്​ജിമാരുടെ വിരമിക്കല്‍ പ്രായം കേന്ദ്രസര്‍ക്കാര്‍ ഉയർത്തുന്നു.സുപ്രീംകോടതി ഹൈക്കോടതി ജഡ്​ജിമാരുടെ വിരമിക്കൽ പ്രായ പരിധിയാണ് വർദ്ധിപ്പിക്കുന്നത്. സുപ്രീംകോടതി വിരമിക്കല്‍ പ്രായം 65 വയസില്‍ നിന്നും 67 ആയും ഹൈക്കോടതിയിലേത്​ 62ല്‍ നിന്നും 64 ആയും ഉയര്‍ത്താനാണ്​ സര്‍ക്കാര്‍ നീക്കം. വിരമിക്കല്‍ പ്രായം ഉയര്‍ത്തുന്നതിന്​ ഭരണഘടന ഭേദഗതി ആവശ്യമാണ്​. ബുധനാഴ്​ച…

ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ലെംഗിക ബന്ധത്തെ കുറിച്ച് ഡല്‍ഹി ഹൈക്കോടതിയുടെ…

ന്യൂഡല്‍ഹി: വൈവാഹിക ലൈംഗിക ബന്ധത്തെ കുറിച്ച് ഡല്‍ഹി ഹൈക്കോടതിയുടെ പരാമര്‍ശം ഇങ്ങനെ. വിവാഹമെന്നാല്‍ ഭാര്യയോട് ഭര്‍ത്താവിനുള്ള വെറും ലൈംഗികബന്ധമാണ് എന്നോ ഭാര്യ ലൈംഗികബന്ധത്തിന് എപ്പോഴും റെഡിയാണെന്നോ അര്‍ത്ഥമാക്കരുതെന്ന് ഡല്‍ഹി ഹൈക്കോടതി. ഭാര്യയെ ശാരീരിക ബന്ധത്തിനു ഭര്‍ത്താവ് നിര്‍ബ്ബന്ധിക്കുന്നതിനെ ബലാത്സംഗമായി വിലയിരുത്തരുതെന്നും പറഞ്ഞു. വൈവാഹിക ജീവിതത്തില്‍ സ്ത്രീകള്‍ ഭര്‍ത്താവില്‍ നിന്നും…

കാറപകടത്തില്‍ ഒരു കുടുബത്തിലെ എട്ടുപേര്‍ക്ക് ദാരുണാന്ത്യം

ഗാന്ധിനഗര്‍: കാറപകടത്തില്‍ ഒരു കുടുബത്തിലെ എട്ടുപേര്‍ക്ക് ദാരുണാന്ത്യം. ഗുജറാത്തില്‍ രാജ് കോട്ട്- മോര്‍ബി ഹൈവേയില്‍ ഓടിക്കൊണ്ടിരിക്കെ ട്രക്കുമായി കൂട്ടിയിടിച്ച് കാറിന് തീപിടിച്ചാണ് അപകടമുണ്ടായത്. മോര്‍ബി ജില്ലയിലെ തന്‍കാര ടൗണിനു സമീപമാണ് അപകടം നടന്നത്. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പരിക്കേറ്റയാളുടെ നില ഗുരുതരമാണ്. Also read…

കെട്ടിടങ്ങള്‍ തകര്‍ന്നുണ്ടായ അപകടം; മരണം മൂന്നായി

നോയിഡ: കെട്ടിടങ്ങള്‍ തകര്‍ന്നുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലാണ് സംഭവം. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. കെട്ടിടത്തിനുള്ളില്‍ ഇനിയും ആളുകൾ കുടുങ്ങി കിടപ്പുണ്ടെന്ന് സംശയിക്കുന്നു. ചൊവ്വാഴ്ച രാത്രിയിലാണ് സംഭവമുണ്ടായത്. അടുത്തകാലത്ത് നിര്‍മാണം പൂര്‍ത്തിയാക്കിയ ആറു നില കെട്ടിടം സമീപത്തു നിര്‍മാണത്തിലിരുന്ന നാലുനില കെട്ടിടത്തിലേക്ക് തകര്‍ന്നു…

Loading

പ്രമുഖ മാധ്യമ പ്രവർത്തകൻ എന്‍.എസ് ബിജുരാജ് അന്തരിച്ചു

കോഴഞ്ചേരി: മാതൃഭൂമി കോട്ടയം ചീഫ് റിപ്പോര്‍ട്ടര്‍ എന്‍.എസ് ബിജുരാജ്(49) അന്തരിച്ചു. ബുധനാഴ്ച രാവിലെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. മാതൃഭൂമിയില്‍ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം യൂണിറ്റുകളില്‍ ജോലി ചെയ്തിട്ടുണ്ട്. ബെംഗളൂരുവിലും, മംഗലാപുരത്തും, പറ്റ്‌നയിലും ചീഫ് കറസ്‌പോണ്ടന്റുമായിരുന്നു. ചെങ്ങന്നൂര്‍ സ്വദേശിയാണ്. ഭാര്യ ഹേമ. ഏക മകന്‍…

ഒഴുക്കില്‍പ്പെട്ട് തൃശ്ശൂരില്‍ യുവാവ് മരിച്ചു

തൃശ്ശൂര്‍: കനത്ത മഴയെ തുടര്‍ന്ന് തൃശ്ശൂരില്‍ ഒഴുക്കില്‍പ്പെട്ട് യുവാവ് മരിച്ചു. പുല്ലഴി കോള്‍പ്പാടത്താണ് സംഭവം. സംസ്ഥാനത്ത് തുടരുന്ന കനത്തമഴയില്‍ ചൊവ്വാഴ്ച മാത്രം ആറുപേര്‍ മരിച്ചതായാണ് കണക്കുകള്‍. കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് ഇതുവരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയത് 41,207 പേരെ. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും കാരണം 200 ക്യാമ്പുകള്‍ തുറന്നു.…